മരണത്തിനുശേഷം ഒരു ജീവിതമുണ്ടോ?

മരണാനന്തര ജീവിതം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് മുമ്പ്, നമുക്ക് അങ്ങനെ ഒരു ജീവിതം അനിവാര്യമാണോ എന്ന് പരിശോധിക്കാം. 

മരണാനന്തര ജീവിതം ഒരു ആവശ്യകതയാണോ?

രാജ്യ-മത-വർഗ്ഗങ്ങൾക്കതീതമായി നമ്മൾ മനുഷ്യർ നീതി ആഗ്രഹിക്കുന്നവരാണ്. 

അതുകൊണ്ടാണല്ലോ ഓരോ രാജ്യത്തിനും നീതി നിർവഹണത്തിനായി പോലീസ്, സൈന്യം, കോടതികൾ തുടങ്ങിയ സംവിധാനങ്ങളുള്ളത്.  

എന്നാൽ ഈ ലോകത്ത് പൂർണമായ നീതിസ്ഥാപനം സാധ്യമാണോ? നമുക്ക് പരിശോധിക്കാം.

ഹിറ്റ്‌ലറിൻ്റെ ഭീകരഭരണകൂടം കൊന്നൊടുക്കിയത് ആറ് ദശലക്ഷം നിരപരാധികളെയായിരുന്നു. ആ നരാധമന് ഭൂമിയിലെ മാനുഷികനിയമങ്ങൾക്ക് നൽകാൻ കഴിയുന്ന പരമാവധി ശിക്ഷ എന്താണ്?

വധശിക്ഷ നൽകിയാൽ തന്നെയും അത് ഒരു നിരപരാധിയെ കൊന്നതിനുള്ള ശിക്ഷ മാത്രമല്ലേ ആവുന്നുള്ളൂ.

ബാക്കിയുള്ള അഞ്ചുലക്ഷത്തിത്തൊണ്ണൂറ്റൊൻപതിനായിരത്തിൽപരം വരുന്ന കുഞ്ഞുങ്ങളടക്കമുള്ളനിരപരാധികളുടെ നീതി എവിടെ?

സ്വയം പൊട്ടിത്തെറിക്കുകയും നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഒരു ചാവേർ ബോംബറിനെ നാം എങ്ങനെ ശിക്ഷിക്കും? അവൻ അതിനോടകം മരിച്ചുകഴിഞ്ഞില്ലേ.

കുറ്റവാളികൾക്ക് 100 വർഷത്തിലധികം തടവ് ലഭിക്കാവുന്ന ഒന്നിലധികം ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്ന ജഡ്ജെമെന്റിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്.

ചില കുറ്റവാളികൾ അത്രയും വർഷത്തെ ശിക്ഷ അർഹിക്കുന്നു എന്നതാണ് ഇത്തരം ശിക്ഷകൾ വിധിക്കാൻ കാരണം.

എന്നാൽ ഈ നീണ്ടശിക്ഷാകാലാവധി കുറ്റവാളികളെക്കൊണ്ട് അനുഭവിപ്പിക്കാൻ നമുക്ക് കഴിയുമോ?

സത്യവും സമ്പൂർണ്ണവുമായ നീതികൊണ്ടുദ്ദേശിക്കുന്നത് ഇരകളായ ആളുകൾക്ക് ഉണ്ടായിട്ടുള്ള നഷ്ടങ്ങൾക്കുള്ള പരിപൂർണ കൊമ്പെന്സേഷൻ നൽകുക എന്നുള്ളത്കൂടിയാണ്. 

ഹിറ്റ്‌ലറെപ്പോലുള്ളവരും ചാവേർ ബോംബർമാരും കൊലപ്പെടുത്തിയ നിരപരാധികൾക്ക് എന്ത് നഷ്ടപരിഹാരമാണ് നമുക്ക് നൽകാൻ കഴിയുക? ഇരകളായവർ ഇതിനകം മരിച്ചുകഴിഞ്ഞില്ലേ. 

നിരവധി സദ്‍വൃത്തരായ ആളുകൾ പീഡിപ്പിക്കപ്പെടുകയും ചിലർ കൊല്ലപ്പെടുകയും ചെയ്തതായി നമുക്കറിയാം. അവരുടെ സദ്‍പ്രവർത്തനങ്ങൾക്ക് പ്രതിഫലം ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?

ഈ ചോദ്യങ്ങളെല്ലാം നമ്മെ കൊണ്ടെത്തിക്കുന്നത് യുക്തിപൂർവകമായ ഒരു ഉത്തരത്തിലേക്കാണ്, അതായത് പരിപൂർണമായ നീതി നിർവഹണത്തിനും പ്രതിഫലം നൽകുന്നതിനും മരണാനന്തരം ഒരു നിത്യജീവിതം തീർച്ചയായും ആവശ്യമാണെന്ന അനിവാര്യതയിലേക്ക്.

മരണാനന്തര ജീവിതം ഇസ്ലാമിൽ 

ലോകം മുഴുവൻ ഒരു ദിവസം അവസാനിക്കുമെന്നാണ് ഇസ്ലാമിൻ്റെ അദ്ധ്യാപനം. അതിനുശേഷം ന്യായവിധിനാളിൽ ആദിമ മനുഷ്യൻ മുതൽ അവസാനം വരെയുള്ള എല്ലാ മനുഷ്യരും ഉയർത്തെഴുന്നേല്പ്പിക്കപ്പെടുമെന്നും അവരുടെ ഈ ലോകത്തെ പ്രവർത്തികൾ ചോദ്യം ചെയ്യപ്പെടുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു.

സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ദൈവകല്പനപ്രകാരം സ്വജീവിതം നയിക്കുകയും ചെയ്തവർക്ക് വലിയ പ്രതിഫലം ലഭിക്കുമെന്നും അതേസമയം ദൈവീക കല്പനകളെ നിരസിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും ഇസ്ലാം പ്രാഘോഷിക്കുന്നു. സ്വർഗ്ഗ-നരകങ്ങളായിരിക്കും അവർക്കുള്ള പ്രതിഫലം. അതിൽ അവർ നിത്യവാസികളായിരിക്കുന്നതുമാണ്.

സ്വർഗ്ഗ-നരകത്തിലുള്ള ജീവിതം ശാശ്വതമായതിനാൽ ഹിറ്റ്‌ലറിനെയും ചാവേർ ബോംബർമാരെയും പോലുള്ള അക്രമകാരികളെ നരകാഗ്നിയിൽ ആറ് ദശലക്ഷം തവണയോ അതിലധികമോ കാലം ശിക്ഷിക്കാൻ ദൈവത്തിന് കഴിയും. അതുപോലെ കൊല്ലപ്പെട്ട നീതിമാന്മാർക്കും നിരപരാധികൾക്കും താൻ ആഗ്രഹിക്കുന്നത്രയും പ്രതിഫലവും നഷ്ടപരിഹാരവും നൽകാനും കഴിയും.

മരണശേഷം ഉയർത്തെഴുന്നേൽപ്പ് സാധ്യമാണോ?

ഖുർആനിലെ 36-ാം അധ്യായത്തിലെ 79-ാം വചനത്തിലൂടെ ദൈവം പറയുന്നു

"പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ"

ഒരു വസ്തുവിനെ ആദ്യ തവണ സൃഷ്ടിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവർക്കും 

അറിയാം. അതേ സൃഷ്ടി വീണ്ടും ആവർത്തിക്കുക എന്നത് ആദ്യ തവണത്തെപ്പോലെ ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ. നമ്മളെ ആദ്യമായി സൃഷ്ടിക്കാൻ ദൈവത്തിന് ഒരു 

ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എങ്കിൽ ദൈവത്തിന് മരണശേഷം രണ്ടാം പ്രാവശ്യം നമുക്ക് ജീവൻ നൽകുന്നതിനെന്താണ് പ്രയാസം? അത് നമ്മുടെ സൃഷ്ടാവിന് വളരെ നിഷ്പ്രയാസമായ കാര്യമാണ്.

ഇസ്ലാമിലെ പരലോകാശയത്തിലെ നീതിയുടെ വശങ്ങൾ:

ഖുർആനിലെ 18-ാം അധ്യായത്തിലെ 49-ാം വചനത്തിൽ ദൈവം പറയുന്നു:

"(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക്‌ കാണാം. അവര്‍ പറയും: അയ്യോ! ഞങ്ങള്‍ക്ക്‌ നാശം. ഇതെന്തൊരു രേഖയാണ്‌? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത്‌ 

കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്‍റെ രക്ഷിതാവ്‌ യാതൊരാളോടും 

അനീതി കാണിക്കുകയില്ല.”

പ്രധാനപ്പെട്ട ആശയം: ഓരോ കുറ്റവാളിക്കും താൻ എന്താണ് ചെയ്തതെന്നും എന്തിനാണ് ശിക്ഷിക്കപ്പെടാൻ പോകുന്നതെന്നും അറിയാൻ കഴിയും.

ഖുർആനിലെ അദ്ധ്യായം 3 വചനം 185ൽ ദൈവം പറയുന്നു:

"ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല."

പ്രധാനപ്പെട്ട ആശയം: ഭൂമിയിൽ ആക്രമികളുടെ ഇരകളായവർ നിരാശപ്പെടുകയോ പ്രതീക്ഷ നഷ്ടപ്പെടുകയോ ചെയ്യേണ്ടതില്ല, കാരണം അവർക്കുള്ള മുഴുവൻ നഷ്ടപരിഹാരവും ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ നൽകപ്പെടുന്നതാണ്.

ഖുർആലെ 99-ാം അധ്യായത്തിലെ 7, 8 വചനങ്ങളിലൂടെ ദൈവം പറയുന്നു:

"അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത്‌ കാണും. ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും."

ഖുർആലെ 3-ാം അധ്യായത്തിലെ 30-ാം വചനത്തിലൂടെ ദൈവം പറയുന്നു:

"നന്‍മയായും തിന്‍മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്‍റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച്‌ (ഓര്‍ക്കുക). തന്‍റെയും അതിന്‍റെ (ദുഷ്പ്രവൃത്തിയുടെ) യും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന്‌ ഓരോ വ്യക്തിയും അന്ന്‌ കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹു (തന്‍റെ) ദാസന്‍മാരോട്‌ വളരെ ദയയുള്ളവനാകുന്നു."

പ്രധാനപ്പെട്ട ആശയം: അവർ ചെയ്ത ഓരോ പ്രവൃത്തികളും ചോദ്യം ചെയ്യപ്പെടുന്നതിൽ നിന്നും അതിനനുസൃതമായ പ്രതിഫലം നൽകപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്ന് ആർക്കും അന്നേ ദിവസം രക്ഷപ്പെടാനാവില്ല.

ദൈവം ഖുർആനിലെ അദ്ധ്യായം 4 വചനം 40ലൂടെ പറയുന്നു:

"തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച്‌ കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌."

പ്രധാനപ്പെട്ട ആശയം: അന്നേ ദിവസം അവരുടെ മേൽ ഒരു അനീതിയും ചെയ്യപ്പെടുന്നതല്ല, മനുഷ്യർക്ക് അവരുടെ നല്ല പ്രവൃത്തികൾക്ക് ഒന്നിലധികം തവണ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യുന്നു. ഇത് ഓരോ മനുഷ്യരെയും കഴിയുന്നത്ര നന്മകൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു.

അംഗവൈകല്യമുള്ള കുട്ടികൾ, അകാല മരണം തുടങ്ങിയവയുടെ വിശദീകരണം:

ഈ ഭൂമിയിലെ ജീവിതം നശ്വരവും താത്കാലികവുമാണെന്നും അത്‌ മുഴുവൻ ഒരു പരീക്ഷണമാണെന്നും ഖുർആൻ പഠിപ്പിക്കുന്നു.

ഖുർആനിലെ 67-ാം അധ്യായത്തിൽ 2-ാം വചനത്തിലൂടെ ദൈവം പറയുന്നു:

"നിങ്ങളില്‍ ആരാണ്‌  കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു."

മനുഷ്യർ വിവിധ രീതികളിൽ പരീക്ഷിക്കപ്പെടുന്നു. അത് സമ്പത്ത് മൂലമാവാം, അല്ലെങ്കിൽ ആരോഗ്യം, ദീർഘായുസ്സ് മുതലായവയിലൂടെയും ആവാം.ഉദാഹരണത്തിന്: പ്രതിഫലനാളിൽ, ഓരോ ധനികനും തന്റെ സമ്പത്ത് എങ്ങനെ ചെലവഴിച്ചുവെന്ന് 

ചോദ്യം ചെയ്യപ്പെടും. അതേസമയം, ഓരോ ദരിദ്രനും സമ്പത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഴുവൻ മാർക്കും ലഭിക്കും.

ഈ ഭൂമിയിൽ നാം നമ്മുടെ കണ്ണുകളെ എങ്ങനെ ഉപയോഗിച്ചുവെന്ന് ന്യായവിധിയുടെ നാളിൽ നാം ചോദ്യം ചെയ്യപ്പെടും. അതേസമയം അന്ധനായ വ്യക്തിക്ക് കണ്ണുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഴുവൻ മാർക്കും ലഭിക്കും.

ന്യായവിധിദിനത്തിൽ നാം നമ്മുടെ അവയവങ്ങൾ എങ്ങനെ ഉപയോഗിച്ചുവെന്ന് ചോദ്യം ചെയ്യപ്പെടും. മറുവശത്ത് ഒരു വികലാംഗന് കൈകാലുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഴുവൻ മാർക്കും ലഭിക്കും.  

ഇങ്ങനെ ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ കാര്യങ്ങൾ എങ്ങനെ തുല്യമായി ന്യായമായി വിധിക്കുമെന്ന് നിങ്ങൾക് കാണാം.

ഒരു മനുഷ്യനോടും ദൈവം അനീതികാണിക്കുന്നതല്ല

ഖുർആനിലെ 4-ാം അധ്യായത്തിൽ 40-ാം വചനത്തിലൂടെ ദൈവം പറയുന്നു:

"തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച്‌ കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്‌."

Add a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.